
വടകര: കേരളത്തിന്റെ വികസനവും ക്ഷേമവും അട്ടിമറിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ മണ്ഡലം കേന്ദ്രങ്ങളില്‍ ബഹുജന
കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. കേരളത്തിന്റെ വികസന മേഖലയെ ശക്തിപ്പെടുത്തുന്ന കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ആശുപത്രികളില്‍ ചികിത്സാസൗകര്യങ്ങളും മരുന്നും ലഭ്യമാക്കുക, വിലക്കയറ്റം തടയുക, വൈദ്യുതി മേഖല കോര്‍പറേറ്റുകള്‍ക്ക് പതിച്ചുകൊടുക്കാനുള്ള നിയമനിര്‍മാണം പിന്‍വലിക്കുക, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണം ഉള്‍പ്പടെയുള്ള നിയമങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ്
പ്രതിഷേധം. എന്‍ഡിഎഫ് വടകര മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കോട്ടപ്പറമ്പില്‍ നടന്ന കൂട്ടായ്മ ആര്‍ജെഡി ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ടി പി ബിനീഷ് അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരന്, കെ കെ കൃഷ്ണന്, രജീന്ദ്രന്‍ കപ്പള്ളി, ടി എന്‍ കെ ശശീന്ദ്രന്, പി കെ ദിവാകരന്, പി പി സോമശേഖരന്‍, റഫീക് അഴിയൂര്‍, ശ്രീജിത്ത് വള്ളില്‍, സി കെ കരീം തുടങ്ങിയവര്‍ സംസാരിച്ചു. പി പ്രദീപ് കുമാര്‍ സ്വാഗതം പറഞ്ഞു.
















