
നാദാപുരം: കറന്റ് ബില്‍ അടച്ചില്ലെന്നാരോപിച്ച് മകന്റെ മര്‍ദനമേറ്റ മാതാവ് കിണറില്‍ ചാടി ആത്മഹത്യ ചെയ്തു. ഇരിങ്ങണ്ണൂര്‍ കായ്പ്പനച്ചി പോത്തേരി ഉസ്മാന്റെ ഭാര്യ സുഹറ ( 55 )
ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.
നാദാപുരം ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞാഴ്ച്ചയാണ് കറന്റ് ബില്‍ അടച്ചില്ലെന്നാരോപിച്ച് മകന് യാസിര്‍ മാതാവ് സുഹറയെ മര്‍ദ്ദിച്ചത്.
ഈ സംഭവത്തില്‍ നാദാപുരം പോലീസ് യാസിറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല.
















