വേളം: വേളം പഞ്ചായത്ത് നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വപഠനോത്സവവും വിദ്യാര്‍ഥി ഹരിത സേന സ്കോളര്‍ഷിപ്പ് വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മുജീബ് റഹ്മാന് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഠത്തില്‍ ശ്രീധരന് അധ്യക്ഷത വഹിച്ചു. വികസന ചെയര്മാന് പി.കെ.ബഷീര്‍, ജനപ്രതിനിധികളായ കെ.കെ.സുരേഷ് ബാബു, ശ്രുതി മാരാം വീട്ടില്‍, പി.ടി.ജയന്തി, നിര്‍വഹണ ഉദ്യോഗസ്ഥന് സതീശന്, അസി. സെക്രട്ടറി എച്ച്ഐ നിഖില്‍ രാജ്, സിറാജ്, രജിന എന്നിവര്‍ പ്രസംഗിച്ചു. ആര്.പി.ബവിന പദ്ധതി വിശദീകരണം നടത്തി.















