
വടകര: ഒരു കൂട്ടം കലാകാരന്മാരുടെ സൗഹൃദവും സാമൂഹിക പ്രതിബദ്ധതയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സഹസ്ര മ്യൂസിക് ബാന്ഡിന്റ ഉദ്ഘാടനം ഞായറാഴ്ച വടകരയില്‍
നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടൗണ്‍ ഹാളില്‍ വൈകിട്ട് ആറിന് കെ.കെ. രമ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈക്കം വിജയലക്ഷ്മി നയിക്കുന്ന നൈന്‍ സ്റ്റാര്‍ മ്യൂസിക് നൈറ്റ് സംഗീത പരിപാടിയും അരങ്ങേറും.
സംഗീതത്തിലൂടെ മനുഷ്യഹൃദയങങളെ ഒന്നിപ്പിക്കുക, കഴിവുള്ള കലാകാരന്മാര്ക്ക് അവസരങ്ങളും അംഗീകാരവും നല്‍കുക, പ്രയാസങ്ങളില്‍ അകപ്പെടുന്ന കലാകാരന്മാര്ക്ക് കൈത്തങ്ങാവുക എന്നിവയാണ് സഹസ്രയുടെ ലക്ഷ്യങ്ങളെന്ന് ഇവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഡയരക്ടര്‍ സുനിത നായര്‍, പ്രോഗ്രാം ഡയരക്ടര്‍ സുനില്‍ വടകര, കനകരാജ് മയ്യന്നൂര്‍, ഹീര വടകര എന്നിവര്‍ പങ്കെടുത്തു.
















