വടകര: സമാന്തര സര്‍വീസ് ശല്യമായ സാഹചര്യത്തില്‍ ബസ് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന മുന്നറിയിപ്പുമായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്. വടകര-
വില്ല്യാപ്പള്ളി-തണ്ണീര്‍പന്തല്‍, വില്ല്യാപ്പള്ളി-ആയഞ്ചേരി, വടകര-തോടന്നൂര്‍-തിരുവള്ളൂര്‍, വടകര-മേമുണ്ട-കോട്ടപ്പള്ളി എന്നീ റൂട്ടുകളിലാണ് ബസുകള്‍ക്ക് ശല്യമായി നിരന്തര പാരലല്‍ സര്‍വീസ് നടക്കുന്നത്. ബസുകള്‍ക്ക് മുന്നിലും പിന്നിലുമായും ചിലപ്പോള്‍ ഒരുമിച്ചും ഡീസല്‍ ജിപ്പുകള്‍, ആപ്പഓട്ടോറി ക്ഷകള്‍ എന്നിവ യാത്രക്കാരെ വിളിച്ചുകയറ്റി ബസ് ചാര്‍ജ് ഈടാക്കി ഓടുന്നതായാണ് പരാതി. ഈ റൂട്ടുകളിലെ മിക്ക സ്റ്റോപ്പുകളിലും ബസുകള്‍ എത്തുന്നതിന്റെ തൊട്ടുമുമ്പായി ആപ്പഓട്ടോറിക്ഷകളും ജീപ്പുകളും യാത്രക്കാരെ വിളിച്ചുകയറ്റി അനധികൃതമായി ഓടുകയാണ്. ഇതിന്റെ ഫലമായി ഈ റൂട്ടിലെ ബസുകള്‍ക്ക് സര്‍വീസ്
നടത്തി മുന്നോട്ട് പോവാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് വ്യക്തമാക്കി. റോഡ് ടാക്സ്, റൂട്ട് പെര്‍മിറ്റ് എന്നിവ എടുത്ത് എല്ലാ നിയമങ്ങളും പാലിച്ച് കൊണ്ട് പരമാവധി വിദ്യാര്‍ഥികളെ കയറ്റി ഓടുന്ന സ്റ്റേജ് കേരേജ് ബസുകളെയാണ് സമാന്തര സര്‍വീസ് ദോഷം ചെയ്യുന്നത്. കനത്ത സാമ്പത്തികനഷ്ടമാണ് നേരിടുന്നത്. ഇതിന്റെ പേരില്‍ ടാക്സി ജീവനക്കാരും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റത്തിനും സംഘര്‍ഷത്തിനും ഇടയാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ നടപടി അധികാരികള്‍ കൈക്കൊള്ളുന്നില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് വടകര ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സെക്രട്ടറി എ.പി.ഹരിദാസന് അറിയിച്ചു.
















