വടകര: വില്യാപ്പള്ളി തണല്‍ ഡയാലിസിസ് സെന്ററിന്റ ഫണ്ട് സമാഹരണത്തിനായി സംഘടിപ്പിക്കുന്ന തണല്‍ തക്കാരം ഞായര്‍ പകല്‍ രണ്ടു മുതല്‍ പറമ്പില്‍ കനാല്‍
പാലത്തിനടുത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഷാഫി പറമ്പില്‍ എംപി, എംഎല്‍എമാരായ പാറക്കല്‍ അബ്ദുള്ള, കെ.എം.അഭിജിത്ത്, ഫാത്തിമ തെഹ്ലിയ, പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രഭാകരന് എന്നിവര്‍ പങ്കെടുക്കും. തണലില്‍ നിലവില്‍ 40 പേര്‍ക്ക് സൗജന്യ ഡയാലിസിസ് സൗകര്യം നല്‍കുന്നുണ്ട്. ഇതിന്റെ ചെലവിനായും സ്വന്തമായി കെട്ടിടം നിര്‍മ്മിച്ച് കൂടുതല്‍ മെഷീന് സജ്ജീക്കരിച്ച് അവസരം കാത്തിരിക്കുന്ന മുപ്പതിലധികം പേര്‍ക്ക് കൂടി ഡയാലിസിസ് സൗകര്യം ഒരുക്കുന്നതിനുമായാണ് തക്കാരം സംഘടിപ്പിക്കുന്നത്. എട്ടായിരം പേര് പരിപാടിയില്‍ പങ്കെടുക്കും. ഇശല്‍ സംഗീത പരിപാടിയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ആര്.കെ.കുഞ്ഞബ്ദുള്ള ഹാജി, ജനറല്‍ സെക്രട്ടറി നവാസ് കോറോത്ത്, ട്രഷറര്‍ ഹംസ രയരോത്ത്, വാര്‍ഡ് മെമ്പര്‍ എ.പി.അമര്‍നാഥ് എന്നിവര്‍ പങ്കെടുത്തു.















