കൊയിലാണ്ടി: ‘വിഷന്‍ കൊയിലാണ്ടി 2040’ ലക്ഷ്യമിട്ടുള്ള കോണ്‍ക്ലേവിന്റെ ഭാഗമായി നടന്ന ജെന്‍സി ടോക്കില്‍ നിരവധി ചോദ്യങ്ങളുമായി കോളജ്-ഹയര്‍സെക്കന്‍ഡറി
വിദ്യാര്‍ഥികള്‍. വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടി നാടുകള്‍ തേടിപ്പോകുന്ന ഇന്നത്തെ അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ ചോദ്യം. കൊയിലാണ്ടിയിലേക്ക് ലോകത്തെ കൊണ്ടുവരുന്ന മാറ്റങ്ങള്‍ക്കുള്ള ശ്രമത്തിലാണെന്ന് കെ.പ്രവീണ്‍കുമാര്‍ എംഎല്‍എ പ്രതികരിച്ചു. ഭക്ഷ്യ സുരക്ഷ, ലൈഫ് സ്റ്റൈല്‍, സ്ത്രീകളെ കേള്‍ക്കുന്ന സമൂഹം, വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്നം, താലൂക്ക് ആശുപത്രിയുടെ നവീകരണം തുടങ്ങി നിരവധി വിഷയങ്ങള്‍ അധികരിച്ചുള്ള ചോദ്യങ്ങളാണ് ഉയര്‍ന്നത്. കെ.പ്രവീണ്‍കുമാര്‍ എംഎല്‍എയോടൊപ്പം അവതാരകനായി ആദര്‍ശ് മാടഞ്ചേരിയും സംസാരിച്ചു. 27-ന് രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ചുവരെ നടക്കുന്ന കോണ്‍ക്ലേവ് മുഖ്യമന്ത്രി വി.ഡി.സതീശന് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ പ്രതിനിധികളും പങ്കെടുക്കും. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, കൃഷി, വ്യവസായം, തൊഴില്‍, ടൂറിസം, പരിസ്ഥിതി, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ ഭാവി വികസന സാധ്യതകളെ കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവെക്കും.















