കക്കട്ടില്‍: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവെയ്ക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി കുന്നുമ്മല്‍ പഞ്ചായത്ത് യുഡിഎഫ് നേത്യത്വത്തില്‍ കക്കട്ടില്‍
പ്രതിഷേധ തെരുവ് പരിപാടി നടത്തി. കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്മാന് സി.കെ.അബു അധ്യക്ഷത വഹിച്ചു. പി.പി.അശോകന്, എലിയാറ ആനന്ദന്, അഹമ്മദ് പാതിരിപ്പറ്റ, സി.വി.അഷറഫ്, ജമാല്‍ മൊകേരി, എ.വി.നാസറുദ്ദിന്, വി.വി.വിനോദന്‍, കെ.കെ.രാജന്, പി.കെ.ഷമീര്‍, കെ.പി.ബാബു, എ.പി.കുഞ്ഞബ്ദുള്ള, അരുണ്‍ മൂയ്യോട്ട്, ടി.വി.രാഹുല്‍, എ.കെ.പ്രകാശന്, ജി.പി.ഉസ്മാന്, എ.കെ.ജലില്‍ എന്നിവര്‍ പ്രസംഗിച്ചു. കക്കട്ടില്‍ പ്രകടനവും നടത്തി.















