കൊയിലാണ്ടി: കൊയിലാണ്ടി-അരിക്കുളം-പേരാമ്പ്ര റൂട്ടിലോടുന്ന ‘ലൈഫ് ലൈന്‍’ ബസില്‍
പുക പടര്‍ന്നത് പരിഭ്രാന്തി പരത്തി. ബഹളത്തിനിടയില്‍ പുറത്തേക്ക് കടക്കാന്‍
ശ്രമിക്കുന്നതിനിടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ അപ്രതീക്ഷിതമായി പുക നിറഞ്ഞതോടെ പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ അമേഗ്, ശ്രീനന്ദ് എന്നീ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പുക ഉയരാന്‍ കാരണമായതെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. പുക ഉയര്‍ന്ന ഉടന്‍ ബസ് ഓഫ് ആയതോടെ ഓട്ടോമാറ്റിക് എക്സിറ്റ് ഡോറുകള്‍ തുറക്കാന്‍ കഴിയാത്തത് യാത്രക്കാര്‍ക്കിടയില്‍ വലിയ പ്രയാസവും പരിഭ്രാന്തിയും സൃഷ്ടിച്ചു. ബസ് നിര്‍ത്തിയ ഉടന്‍ പുറത്തുകടക്കാനുള്ള തിടുക്കത്തിനിടയിലാണ് സൈഡ് ഗ്ലാസ് പൊട്ടി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് ബസിന്റെ വശത്തെ ഗ്ലാസിന്റെ സുരക്ഷാ ഗാര്‍ഡ് പൊളിച്ചുമാറ്റി. ഗ്ലാസ് പൂര്‍ണമായും നീക്കിയാണ് യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. പരിക്കേറ്റ ഇരു വിദ്യാര്‍ഥികള്‍ക്കും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി. 35 ഓളം യാത്രക്കാരുണ്ടായിരുന്നു ബസില്‍.















