റിയാദ്: സൗദി അറേബ്യയിലേക്ക് റദ്ദാക്കിയ വിമാന സർവീസുകൾ നീട്ടി വിമാന കമ്പനികൾ. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസുമാണ് തങ്ങളുടെ റദ്ദാക്കിയ സർവീസുകൾ നീട്ടിയ
ത്. റിയാദ്, ദമാം സർവീസുകൾ റദ്ദാക്കിയത് നവംബർ ഏഴു വരെയാണ് നീട്ടിയത്. ജിദ്ദ സർവീസ് റദ്ദാക്കൽ ഒക്ടോബർ 31 വരെയും നീട്ടി.
സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നടപടി. യാത്രാ തീയതി മാറ്റാനോ അല്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരികെ വാങ്ങാനോ അവസരമുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു
ജിദ്ദ, റിയാദ് നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ആകാശ എയറും താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ
യ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് കമ്പനി അറിയിച്ചു.
ആകാശ എയറിന്റെ ജിദ്ദയിലേക്കുള്ള സർവീസുകൾ നവംബർ 10 വരെയും റിയാദിലേക്കുള്ള സർവീസുകൾ നവംബർ 30 വരെയും ഉണ്ടാകില്ല. സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ തുക ഏഴ് ദിവസത്തിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച അതേ അക്കൗണ്ടിലേക്ക് തിരികെ നൽകും. ഇതിനുപുറമേ, അധിക നിരക്ക് ഒന്നും ഈടാക്കാതെ യാത്രാ തീയതി മാറ്റാനും യാത്രക്കാർക്ക് അവസരമുണ്ട്.
എന്നാൽ ട്രാവൽ ഏജൻസികൾ മുഖേന ടിക്കറ്റ് ബുക്ക് ചെയ്തവർ സഹായത്തിനായി ബന്ധപ്പെട്ട ഏജൻസികളെ നേരിട്ട് സമീപിക്കണമെന്ന് ആകാശ എയർ അറിയിച്ചു.
















