
ചമ്പാട്: തലശ്ശേരി സ്വദേശിയായ വിദ്യാര്‍ഥി കര്‍ണാടകയില്‍ കുഴഞ്ഞുവീണു മരിച്ചു. ചമ്പാട്-പൊന്ന്യം പാലം പി.എം മുക്കിലെ തയ്യുള്ളതില്‍ ഹസന്-നുസൈബ ദമ്പതികളുടെ മകന്
ഫഹദ് അലംഷദാന് (19) ആണ് മരിച്ചത്. മാണ്ഡ്യ സെന്റ് തോമസ് കോളേജില്‍ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.
പിതാവ് ഹസന് മാണ്ഡ്യ ടൗണില്‍ റസ്റ്റോറന്റ് നടത്തിവരികയാണ്. ഫഹദ് കുടുംബത്തോടപ്പം മാണ്ഡ്യയിലായിരുന്നു താമസം. രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫഹദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരി: ഷിറാന.
മൃതദേഹം മാണ്ഡ്യ-മൈസൂരു എഐ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ട് വന്ന് പൊന്ന്യം പാലം പുഴക്കല്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
















