
തൊട്ടില്‍പ്പാലം: അജ്ഞാത ജീവി വളര്‍ത്തു നായയെ കടിച്ചു കൊണ്ടുപോയി. സംഭവം ആശങ്കക്ക് കാരണമായി. ഇന്നലെ രാത്രി 10.30ഓടെയാണ് തൊട്ടില്‍പാലത്തിനടുത്ത്
തോട്ടക്കാട് രഖിലിന്റെ വീട്ടുമുറ്റത്തു നിന്നുവളര്ത്തു നായയെ അജ്ഞാത ജീവി കടിച്ചു കൊണ്ടുപോയത്.
ആശങ്കയിലായ നാട്ടുകാര്‍ കാവിലുംപാറ ഗ്രാമപഞ്ചായത്ത് അധികൃതരെ അറിയിച്ചു.
സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലു പറമ്പത്ത് വനംവകുപ്പിനെയും പോലീസിനെയും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനയെയും അറിയിച്ചു. പിന്നാലെ
ജനകീയ ദുരന്തനിവാരണ സേനയും നാട്ടുകാരും തെരച്ചില്‍ ആരംഭിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരുമെത്തി
പരിശോധന തുടര്‍ന്നെങ്കിലും ജീവിയേയോ
നായയുടെ അവശിഷ്ടങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞില്ല.
നായയെ ഏറെ ദൂരം വലിച്ചു കൊണ്ടു പോയതിന്റെ അടയാളങ്ങള്‍ കാണാന്‍ കഴിഞ്ഞതായി
തെരച്ചില്‍ നടത്തിയവര്‍ പറഞ്ഞു. ആശങ്ക വേണ്ടെണും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് വനം വകുപ്പ് കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്ന്
നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















