
വടകര: വടകര ഗൈനക് ക്ലബ്ബിന്റെ 2026-27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഡോ. ദീപ്തി രാജ്, സെക്രട്ടറിയായി ഡോ. അതുല്‍ ചന്ദ്രന്,
ട്രഷററായി ഡോ. ഷബ്നം എന്നിവര്‍ ചുമതലയേറ്റു.
വടകരയിലെയും പരിസരങ്ങളിലെയും സ്ത്രീകളുടെയും ഗര്‍ഭിണികളുടെയും ആരോഗ്യ സംരക്ഷണം, ബോധവല്‍ക്കരണ ക്ലാസുകള്‍, തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടികള്‍, വനിതാ-ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂടുതല്‍ കാര്യക്ഷമമായി സംഘടിപ്പിക്കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു. ഹോട്ടല്‍ ഗോള്‍ഡന്‍ കൗച്ചില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ക്ലബ്ബിലെ അംഗങ്ങളായ ഡോക്ടര്‍മാര്‍ പങ്കെടുത്തു.
















