
വടകര: വടകര താലൂക്ക് സപ്ലൈ ഓഫീസിലെ അസിസ്റ്റന്റ് സപ്ലൈ ഓഫീസര്‍ കെ.വി. സുരേഷ് ബാബുവിനു പുരസ്കാരം. സംസ്ഥാനത്തെ മികച്ച അസിസ്റ്റന്റ് സപ്ലൈ 
ഓഫീസറായി സുരേഷ് ബാബു തെരഞ്ഞെടുക്കപ്പെട്ടു. സിവില്‍ സപ്ലൈസ് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബില്‍ നിന്ന് സുരേഷ്ബാബു അവാര്‍ഡ് ഏറ്റുവാങ്ങി.
സിവില്‍ സപ്ലൈസ് വകുപ്പിലെ മികച്ച മറ്റ് ഉദ്യോഗസ്ഥര്‍ക്കും പുരസ്കാരം നല്കി.
















