
കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയവര്‍ അപകടത്തില്‍പെടുന്ന സാഹചര്യം മറ്റൊരു തോണിക്കാരുടെ സമയോചിത ഇടപെടല്‍ മൂലം
ഒഴിവായി.
കൊല്ലം പാറപ്പളിയിലെ അല്‍ മിസ്ക് വഞ്ചിയാണ് വെള്ളിയാം കല്ലില്‍ ഇടിക്കുന്നതില്‍ നിന്ന് രക്ഷപ്പെട്ടത്. 35 ഓളം തൊഴിലാളികളാണ് വഞ്ചിയില്‍ ഉണ്ടായിരുന്നത്.
മീന്‍ പിടിക്കാന്‍ കടലിലിട്ട വല ശക്തമായ ഒഴുക്കില്‍പെട്ട് നിയന്ത്രണം കിട്ടാതായി. കനത്ത കാറ്റ് കൂടിയായപ്പോള്‍ തോണി വെള്ളിയാംകല്ലില്‍ ഇടിക്കുമെന്ന ഘട്ടത്തിലെത്തി. ഇതിനിടയിലാണ് ചെറിയ മങ്ങാട് നിന്നു മല്‍സ്യ ബന്ധനത്തിനെത്തിയ നിസര്‍ഗ വഞ്ചിയിലെ തൊഴിലാളികള്‍ രക്ഷകരായത്. അല്‍ മിസ്ക് വഞ്ചി വെള്ളിയാങ്കല്ലില്‍ ഇടിക്കുന്നത് ഇവര്‍ തടഞ്ഞു. വലയും തിരികെ ലഭിക്കാന്‍ സഹായിച്ചു. ആളപായത്തിന് പോലും ഇടയാകുമായിരുന്ന സാഹചര്യമാണ് ഇതിലൂടെ ഒഴിവായത്.
















