
ഓര്‍ക്കാട്ടേരി: ഗ്രാമവേദി റസിഡന്റ്സ് അസോസിയേഷന് എയ്ഞ്ചല്‍സിന്റെ സഹകരണത്തോടെ ജീവന് രക്ഷാ പരിശീലന ശില്പശാല സംഘടിപ്പിച്ചു. സിപിആര്‍ ഉള്‍പ്പെടെ
അടിയന്തര ഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷ നല്കി ജീവന് രക്ഷിക്കാനാവശ്യമായ പരിശീലനമാണ് ശില്പശാലയില് നല്‍കിയത്. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി.കെ. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമവേദി പ്രസിഡന്റ് കരുണന് കുനിയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എയ്ഞ്ചല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി. പി. രാജന് ആമുഖ പ്രസംഗം നടത്തി. ഗ്രാമവേദി സെക്രട്ടറി ഷാജി പടത്തല, സ്റ്റെഫി വിജേഷ് എന്നിവര്‍ സംസാരിച്ചു.
എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ പരിശീലകരായ ഷാജി പടത്തല, പി.കെ. അനില്‍കുമാര്‍, ഷിജു തയ്യില്‍ എന്നിവര്‍ ശില്പശാലക്കു നേതൃത്വം നല്കി.
















