
വടകര: ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ ആവണിയുടെ കിഡ്നി മാറ്റിവെക്കുന്നതിനുള്ള ചികിത്സാനിധിയിലേക്ക് ദമ്പതികള്‍ മുന്നിട്ടിറങ്ങി തുക സ്വരൂപിച്ചു.
അയല്‍വാസികളായ ഷാജിയും ഭാര്യ അനിഷയുമാണ് സുഹൃദ് വലയത്തില്‍ നിന്നും മറ്റുമായി പണം സമാഹരിച്ചത്. ഇവര്‍ സ്വരൂപിച്ച തുക ചികിത്സ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്‍.ടി. ഷാജി, ട്രഷറര്‍ വി.പി. ജിതേഷ് എന്നിവര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ കമ്മിറ്റി ഭാരവാഹികളായ എം. അശോകന്, പ്രസാദ് വിലങ്ങില്‍ എന്നിവരും സുഹൃദ് കൂട്ടായ്മ അംഗങ്ങളും പങ്കെടുത്തു.
















