കോഴിക്കോട്: എലത്തൂര്‍ ചെട്ടിക്കുളം കൊട്ടേടത്ത് ബസാറില്‍ പഞ്ചിംഗ് സ്റ്റേഷനു സമീപം ലോറിയിടിച്ച് ബൈക്ക് യാത്രക്കാരി മരണമടഞ്ഞു. പൊയില്‍ക്കാവ് ചാത്തനാടത്ത് ബൈജുവിന്റെ ഭാര്യ ഷില്‍ജയാണ് (40) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബൈജുവിന് പരിക്കേറ്റു.
വെസ്റ്റ്ഹില്‍ ചുങ്കം ആനുഫ്സ് റൂമാകെയര്‍ ക്ലിനിക്കിലെ ലാബ് ടെക്നീഷ്യനാണ് ഷില്‍ജ. ബൈജു ഇതേ ക്ലിനിക്കില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. ഇരുവരും നാട്ടിലേക്ക് മടങ്ങവെ വെള്ളിയാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ ഷില്‍ജ ലോറിക്കടിയില്‍പെട്ടു. പോലീസ് സമയത്തെത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് തടഞ്ഞു. മക്കള്‍: അവന്തിക (11), അലന് (9). ഇരുവരും പൊയില്‍ക്കാവ് യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
-സുധീര്‍ കൊരയങ്ങാട്