കുറ്റ്യാടി: വേളം ഗ്രാമപഞ്ചായത്ത് 2023 – 24 വാര്‍ഷിക പദ്ധതി പ്രകാരം ഭിന്നശേഷി ക്കാര്‍ക്ക് ശ്രവണ സഹായികളും, വീല്‍ ചെയറുകളും, മറ്റു സഹായ ഉപകരണങ്ങളും വിതരണം ചെയ്തു. 320000 രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതില്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ സി
ബാബു, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമ മലയില്‍ ഗ്രാമ പഞ്ചായത്ത് മെംബര്‍മാരായ കിണറുള്ളതില്‍ അസിസ്, തായന ബാലാമണി ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നീതു കുര്യാക്കോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.