കോഴിക്കോട്: കേരളത്തില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. പൊന്നാനിയിലാണ് മാസപ്പിറവി കണ്ടത്.
മാസപ്പിറവി കാണാന്‍ കാപ്പാട് തിരക്ക്
മാസപ്പിറവി കാണാന്‍ കാപ്പാട് കടപ്പുറത്ത് വിശ്വാസി സമൂഹത്തിന്റെ നല്ല തിരക്ക് അനുഭവപ്പെട്ടു. ശവ്വാല്‍ മാസപ്പിറവി കാണുന്നത് പുണ്യമാണെന്നാണ് വിശ്വാസം. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് കാപ്പാട് കടപ്പുറത്ത് ശവ്വാല്‍ മാസപ്പിറവി കാണാന്‍ എത്തിച്ചേര്‍ന്നത്. വൈകീട്ട് മഗ് രിബ് ബാങ്ക് വിളിക്ക് നോമ്പ് തുറന്ന ശേഷം എല്ലാ കണ്ണുകളും ശവ്വാല്‍ മാസം പിറക്കുന്നത് കാണാന്‍ പ്രാര്‍ഥനയിലായിരുന്നു. ഒടുവില്‍ പൊന്നാനിയില്‍ മാസപ്പിറവി കണ്ടതോടെ വിശ്വാസി സമൂഹം ബുധനാഴ്ച ചെറിയ പെരുന്നാളിന്റെ ആഘോഷത്തിനായി ഒരുങ്ങി..