വടകര: കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ ലോറിയെ പിന്‍തുടര്‍ന്ന ഡിവൈഎഫ്‌ഐ
പ്രവര്‍ത്തകരെ വാഹനം ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎം വടകര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ടി ടി ജനീഷ്, ബ്ലോക്ക് കമ്മിറ്റി അംഗം എസ് രോഹിത് എന്നിവരെയാണ് മാലിന്യം പൊതു സ്ഥലത്ത് തള്ളാനെത്തിയ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമം നടന്നത്. അപകടത്തില്‍ ടി ടി ജനീഷിന്റ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നു കക്കൂസ് മാലിന്യം
ശേഖരിച്ച് ടാങ്കര്‍ ലോറി ദേശീയപാതയുടെ ഫയര്‍ സ്റ്റേഷന്‍ റോഡിന് സമീപവും കോടക്കടവ് റയില്‍വേ ഗേറ്റ് പരിസരത്തും പൊതുസ്ഥലത്ത് തള്ളിയത്. ഇത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ലോറിയെ പിന്‍ തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ലോറിയെ പിന്‍തുടരുന്നതിനടയില്‍ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും തക്കസമയത്ത് ഇടപെടാന്‍ പൊലീസിന്റ ഭാഗത്തു നിന്നും ശ്രമമുണ്ടായില്ല. മാലിന്യങ്ങള്‍ തള്ളി കോഴിക്കോട് ഭാഗത്തേക്ക് കടന്നു കളഞ്ഞ ലോറിയെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നു സിപിഎം ആവശ്യപ്പെട്ടു.
















