
വടകര: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ
വടകരയില്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു. ഒന്തം ഓവര്‍ബ്രിഡ്ജില്‍ നിന്ന് ആരംഭിച്ച റാലി വടകര നഗരം ചുറ്റി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
സമാപന യോഗം നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല ഉദ്ഘാടനം ചെയ്തു. റൗഫ് ചോറോട്, ബഷീര്‍ കെ കെ, സമദ് മാക്കൂല്‍ എന്നിവര്‍ സംസാരിച്ചു.
സഫീര്‍ വൈക്കിലശ്ശേരി, നവാസ് വരിക്കോളി, മഷൂദ് വടകര, റഹീം എം, ആസിഫ് ചോറോട്, കെ. കെ.ബിലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















