
കക്കട്ടില്‍: അങ്കണവാടികളില്‍ ഗുണഭോക്ത്യ രജിസ്‌ട്രേഷന്‍ നടത്താനാവശ്യമായ ഉപകരണങ്ങള്‍ ഉടന്‍ അനുവദിക്കണമെന്ന് അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‌പ്പേഴ്‌സ്

പ്രസിഡന്റ് സുമംഗല, സെക്രട്ടറി ഷീബ
അസോസിയേഷന്‍ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കക്കട്ടില്‍ ശോഭന ടീച്ചര്‍ നഗറില്‍ നടന്ന സമ്മേളനം സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ എം സുമംഗല അധ്യക്ഷയായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ പ്രസന്ന കുമാരി സംഘടന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി കെ ഷീബ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി
എം ഗീത വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എം എം സിന്ധു രക്തസാക്ഷി പ്രമേയവും വിലാസിനി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ കെ ടി രാജന്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: കെ എം സുമംഗല (പ്രസിഡന്റ് ), എം ഷിംജില, കെ പി ശോഭ, പി ലിജി, ഇ എം രജനി, എന്‍ പി റുബീന, കെ റീന (വൈസ് പ്രസിഡന്റുമാര്‍), കെ ഷീബ (സെക്രട്ടറി), എം കെ സജിനി, എം മഹിജ, പി റോഷ്നി, എം എം സിന്ധു, പി കെ ജിഷ,വി സരിത (ജോയിന്റ് സെക്രട്ടറിമാര്‍), പി എം ഗീത (ട്രഷറര്‍).
















