
വേളം: പള്ളിയത്തെ താഴത്തിടത്തില്‍ ടി. കണ്ണന് (77) അന്തരിച്ചു. സിപിഎം വേളം ലോക്കല്‍ കമ്മിറ്റി അംഗം, ചേരാപുരം ലോക്കല്‍ കമ്മിറ്റി അംഗം, പള്ളിയത്ത് ബ്രാഞ്ച് സെക്രട്ടറി എന്നീ
നിലകളില്‍ പ്രവര്‍ത്തിച്ചു. കെഎസ്വൈഎഫ്, ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള വിവിധ വര്ഗ്ഗഗബഹുജന സംഘടനകള്‍ വളര്ത്തിയെടുക്കന്നതില് മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു. ഡിവൈഎഫ്ഐ വേളം പഞ്ചായത്ത് സെക്രട്ടറി, കുന്നുമ്മല്‍ ബ്ലോക്ക് കമ്മിറ്റി അംഗം, കര്‍ഷക സംഘം ചേരാപുരം വില്ലേജ് സെക്രട്ടറി, കുന്നുമ്മല്‍ ഏരിയാകമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വേളം സര്‍വീസ് സഹകരണ ബേങ്ക് സെക്രട്ടറിയും വേളം
ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്നിട്ടുണ്ട്.
ഭാര്യ: രാധ. മക്കള്‍: രാഗിമോള് (അധ്യാപിക ജിയുപി സ്കൂള്‍ പൈങ്ങോട്ടായി), രേഖ മോള് ( അധ്യാപിക, കെവിഎല്‍പി സ്കൂള്‍, പുറമേരി). മരുമക്കള്‍: സതീഷ് കുമാര്‍, ചെമ്മരത്തൂര്‍, (അധ്യാപകന് ,കുരിക്കിലാട് യുപി സ്കൂള്‍), സുജിത്ത് (പുറമേരി). സഹോദരങ്ങള്‍: നാരായണി (വള്ള്യാട്), ലീല (മുയിപ്പോത്ത്), പരേതനായ കുഞ്ഞിരാമന്. സംസ്കാരം നാളെ (ഞായര്‍) രാവിലെ 9 ന് വീട്ടുവളപ്പില്‍.
















