
ചെമ്മരത്തൂര്‍: വോട്ടര്‍ പട്ടിക അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്
കുമാര്‍ രാജി വെക്കുക എന്ന മുദ്രാവാക്യവുമായി സിഐടിയു, കെഎസ്കെടിയു, കര്‍ഷക സംഘം എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ചെമ്മരത്തൂരില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. രാമകൃഷ്ണന്. സി.പി. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.എം. രാജീവന്. കെ മണിചന്ദ്രന്‍, ഒ. ഗോപാലന് എന്നിവര്‍ നേതൃത്വം നല്കി.
















