
കൊയിലാണ്ടി: നമ്പ്രത്തുകരയില്‍ ഏഴ് ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍. ഒറോക്കുന്ന്
മലയില്‍ വീട്ടില്‍ സുധീറിനെയാണ് (53) കൊയിലാണ്ടി എക്‌സൈസ് അറസ്റ്റ് ചെയ്തത്. ചാരായം കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് ഇയാളെ പ്രിവന്റീവ് ഓഫീസര്‍ കെ.കെ.ശിവകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
പ്രിവന്റീവ് ഓഫീസര്‍മാരായ രാകേഷ് ബാബു, അനീഷ് കുമാര്‍, ദിനോബ്, ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
















