
മുയിപ്പോത്ത്: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മഹിള സംഘം നേതാവുമായ ഇ.ടി.രാധയുടെ നാലാം ചരമവാര്‍ഷികം സിപിഐ ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ ആചരിച്ചു. കക്കറ മുക്കില്‍ ചേര്‍ന്ന അനുസ്മരണ പൊതുയോഗം സിപിഐ ജില്ലാ അസി.സെക്രട്ടറി ആര്‍.ശശി ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എ.ബി.ബിനോയി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ എക്‌സി.അംഗം രജീന്ദ്രന്‍ കപ്പള്ളി അനുസ്മരണ പ്രഭാഷണംനടത്തി. മണ്ഡലം കമ്മിറ്റിയംഗം ബി.ബി. ബിനീഷ്, കൊയിലോത്ത് ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. കെ.സി.മൊയതു സ്വാഗതവും കെ.പി.വിനോദന്‍ നന്ദിയും പറഞ്ഞു.
















