
വടകര: ചോറോട് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ മഠത്തും താഴക്കുനിയില്‍ ആവണിയുടെ കിഡ്‌നി മാറ്റിവെക്കുന്നതിന് സഹായവുമായി മടപ്പള്ളി ഗവ. വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗവും. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ ആവണിയുടെ ചികിത്സക്ക് വേണ്ടി സ്വരൂപിച്ച സംഖ്യ ഹെഡ്മാസ്റ്റര്‍ ഗഫൂര്‍
കരുവണ്ണൂരില്‍ നിന്നു ചികിത്സ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്‍.ടി. ഷാജി ഏറ്റുവാങ്ങി. കമ്മിറ്റി അംഗങ്ങളായ എം. അശോകന്‍, പ്രസാദ് വിലങ്ങില്‍, അധ്യാപകരായ ഷൈനി, സുരേഷ് ബാബു, എം.സുമേഷ്, ടി.എം. ജിനീഷ്, ടി.ടി. ജിഷ എന്നിവര്‍ പങ്കെടുത്തു.















