
വടകര: നഗരമധ്യത്തിലെ ബഹുനില കെട്ടിടത്തിലെ കക്കൂസ് മാലിന്യം പൊതുസ്ഥലത്ത് തള്ളി. സംഭവം ശ്രദ്ധയില്‍പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ലോറിയെ
പിന്തുടര്‍ന്നെങ്കിലും കടന്നുകളഞ്ഞു. ഇവരെ അപായപ്പെടുത്താനും ശ്രമമുണ്ടായി.
ഇന്നു പുലര്‍ച്ചെയാണ് സംഭവം. ക്യൂന്‍സ് റോഡിലെ മാളില്‍ നിന്നാണ്് കക്കൂസ് മാലിന്യം പൊതുസ്ഥലത്ത് തള്ളിയത്. രണ്ട് ടാങ്കറുകളിലായി കക്കൂസ് മാലിന്യം വടകര എന്‍എച്ചില്‍ ഫയര്‍ സ്റ്റേഷന്‍ റോഡിന് സമീപവും കോട്ടക്കടവിലും തള്ളുകയുണ്ടായി. സംഭവം ശ്രദ്ധയില്‍പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ലോറിയെ പിന്തുടര്‍ന്നെങ്കിലും കോഴിക്കോട് ഭാഗത്തേക്ക് കടന്നു കളയുകയായിരുന്നു. ഫയര്‍സ്റ്റേഷനു സമീപത്താണ് മാലിന്യം ആദ്യം തള്ളിയത്. ലോറിയെ പിന്തുടര്‍ന്നപ്പോഴാണ് ക്യൂന്‍സ് റോഡിലെ സ്ഥാപനത്തില്‍ നിന്നാണ് മാലിന്യം ശേഖരിക്കുന്നതെന്ന് മനസിലായത്. രണ്ടാമത് ടാങ്കറില്‍ മാലിന്യം നിറച്ച ശേഷം ലോറികള്‍ കോട്ടക്കടവ് ഉള്‍പെടെയുള്ള
പ്രദേശത്ത് തള്ളി കടന്നുകളയുകയായിരുന്നു.
ലോറിയെ പിന്തുടര്‍ന്ന് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ടി.ടി. ജെനീഷ്, ബ്ലോക്ക് കമ്മിറ്റി അംഗം രോഹിത് എന്നിവര്‍ കോഴിക്കോട് വരെ പിന്തുടര്‍ന്നെങ്കിലും ഡ്രൈവര്‍ ബൈക്കിനെ തട്ടി അപായപ്പെടുത്താന്‍ ശ്രമിച്ചു കടന്നുകളയുകയാണ് ഉണ്ടായത്. വാഹനം തട്ടി ജെനീഷിന് പരിക്കുപറ്റി. നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനമാണ് മാലിന്യം തള്ളാന്‍ ഉപയോഗിച്ചത്. സംഭവം സംബന്ധിച്ച് മുനിസിപ്പല്‍ ഹെല്‍ത്ത് അധികാരികള്‍ക്കും പോലീസിലും ഡിവൈഎഫ്‌ഐ പരാതി നല്‍കി.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. കൃത്യമായ നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുമെന്ന് ഡിവൈഎഫ്‌ഐ മുന്നറിയിപ്പ് നല്‍കി.
















