വെള്ളികുളങ്ങര: രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കരിദിനത്തിന്റെ ഭാഗമായി വെള്ളികുളങ്ങര ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അഴിയൂര്‍
ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്തില്‍ നടന്ന പ്രകടനത്തിന് ബ്ലോക്ക് പ്രസിഡന്റ് പറമ്പത്ത് പ്രഭാകരന്‍, ഡിസിസി ജനറല്‍ സെക്രട്ടറി ബാബു ഒഞ്ചിയം, സി.കെ. വിശ്വനാഥന്‍, പി.വി. അരവിന്ദന്‍, സി.കെ.ഹരിദാസന്‍, വി.കെ. നജിഷ് കുമാര്‍, കെ.കെ കുമാരന്‍, കെ.കെ വിശ്വനാഥന്‍, എ.എം പത്മനാഭന്‍, കെ.പി. വിജയന്‍, ലിജി പുതിയെടുത്ത്, കുനിയില്‍ പ്രകാശന്‍, പറമ്പത്ത് ബാബു, എം.കെ. കുഞ്ഞിരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.















