ആയഞ്ചേരി: സിഎന്‍ജി സിലിണ്ടര്‍ പരിശോധനാ കേന്ദ്രം ജനവാസ മേഖലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന
അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് ജനപിന്തുണയേറുന്നു. അഞ്ചാം ദിവസത്തെ സമരം ആയഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കണ്ണോത്ത് ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ലത്തീഫ് കിനാലിയോട്ട് അധ്യക്ഷത വഹിച്ചു. ലത്തീഫ് പൈങ്ങോട്ടായി, വിജീഷ് വട്ടക്കുനി, എ.സുരേന്ദ്രന്‍, ഷിജു വാളാഞ്ഞി, നജീബ് ചോയികണ്ടി, കുഞ്ഞിമ്മല്‍ കുഞ്ഞബ്ദുള്ള, കെ.ചോയി തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ ഷഫീഖ് തറോപ്പൊയില്‍ സ്വാഗതവും മുഹമ്മദ് കിളിയമ്മല്‍ നന്ദിയും പറഞ്ഞു. ജനവാസ മേഖലയില്‍ സിഎന്‍ജി സിലിണ്ടര്‍ പരിശോധനാ കേന്ദ്രം പ്രവര്‍ത്തിക്കുന്നതിനെതിരെ പ്രദേശവാസികള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ അധികൃതര്‍ ഗൗരവമായി പരിഗണിക്കണമെന്നും സ്ഥാപനം ജനവാസ മേഖലയില്‍നിന്ന് മാറ്റുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.















