തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ
കേസെടുക്കാമെന്ന് ഹൈക്കോടതി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. അന്വേഷണത്തിനായി സര്‍ക്കാര്‍ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) ഹൈക്കോടതി റദ്ദാക്കി .
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ അഴിമതി നിരോധന നിയമപ്രകാരം മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന ഇഡിയുടെ നിലപാടിനെ അനുകൂലിക്കുന്നതാണ് കോടതി വിധി. പൊതുപ്രവര്‍ത്തകന്‍ കെഎം ഷാജഹാനാണ് ഹര്‍ജി നല്‍കിയത്.
പ്രാഥമിക അന്വേഷണം നടത്തിയ ശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന വിജിലന്‍സിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. പര്യാപ്തമായ
തെളിവുകളും സാക്ഷിമൊഴികളും ഡയറിക്കുറിപ്പുകളും ഉണ്ടെന്ന് ഇഡി കോടതിയെ ബോധിപ്പിച്ചിരുന്നു. ഇഡി റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവി വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറണമെന്നും വിജിലന്‍സിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കേസ് അന്വേഷിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഡയറിക്കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ നേരിട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് കേസിലെ വാദത്തിനിടെ ഇഡി കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, സുപ്രീം കോടതി ഉത്തരവുകളടക്കം മുന്നോട്ടുവച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചത്.
ഹൈക്കോടതി വിധി വന്നതോടെ വിജിലന്‍സിന് പ്രാഥമിക അന്വേഷണത്തിനൊപ്പം പിണറായിക്കും റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും.

കാൻസർ, കിഡ്നി ഫെയ്ലിയർ,ഹാർട്ട് അറ്റാക്ക് സ്ട്രോക്ക്,ഗർഭാശയ പ്രശ്നങ്ങൾ ഉൾപ്പെടെ വർദ്ധിച്ച ചിലവ് വരുന്ന രോഗങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്നു.
ഒരു സുരക്ഷയ്ക്ക് ചെറിയ തുകകൾ മുടക്കി സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുക്കൽ അത്യാവശ്യമാണ്
വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















