നാദാപുരം : ‘പലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കുക, ഇസ്രായേലിന് ഇന്ത്യ ആയുധം നല്‍കുന്നത് നിര്‍ത്തലാക്കുക’ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റി നദാപുരത്ത് റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ സഖാഫി പ്രതിഷേധ സംഗമം ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ ഷംസീര്‍ ചോമ്പാല, ഷറഫുദീന്‍ വടകര, കെ.കെ.നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.