പൂളക്കൂൽ: സുധീഷ് പൂളക്കൂൽ രചിച്ച ‘അഹം’കവിതാ സമാഹാരത്തിൻ്റെ പ്രകാശന കർമ്മം പഞ്ചായത്ത് പ്രസിഡൻ്റ് നയിമ കുളമുള്ളതിൽ വാർഡ് മെമ്പർ അഞ്ജന സത്യന് നൽകി പ്രകാശനം ചെയ്തു. പൂളക്കൂൽ കവിത പൂക്കുന്നിടം സംഘടിപ്പിച്ച ചടങ്ങിൽ
നടന്ന സംസ്കാരികസമ്മേളനം കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ. ഉദ്ഘാടനം ചെയതു. ഗോപി നാരായണൻ പുസ്തകം പരിചയപ്പെടുത്തി. മഠത്തില്‍ ശ്രീധരന് അധ്യക്ഷത വഹിച്ചു. വി. കെ. അബ്ദുള്ള, വി.പി. ശശി, കെ.കെ. അബ്ദുല്ല, കെ.സത്യൻ, ടി. വാസു, ശശി തായന, കെ.പി. സുരേഷ് ബാബു, എ.കെ. സുജിത്ത് , വി എം.വിജയൻ, കെ.പി.സുധീഷ്, ടി.കെ. പ്രദീപൻ, രവി ഒതയോത്ത് എന്നിവർ സംസാരിച്ചു.