ആയഞ്ചേരി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നും ഡല്‍ഹി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സിപിഐ മണ്ഡലം കമ്മിറ്റിയുടെ
നേതൃത്വത്തില്‍ ആയഞ്ചേരിയില്‍ പ്രതിഷേധ സംഗമം നടത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സില്‍ അംഗം കെ.പി.പവിത്രന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഭിജിത് കോറോത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി.സുരേഷ്, എഐടിയുസി മണ്ഡലം സെക്രട്ടറി സി.രാജീവന്, കിസാന്‍ സഭ മണ്ഡലം സെക്രട്ടറി എം.ടി.രാജന്, മഹിള സംഘം മണ്ഡലം സെക്രട്ടറി സുനിത സുമാലയം, ബികെഎംയു മണ്ഡലം സെക്രട്ടറി കെ.സത്യന്, സതി കണ്ണനാണ്ടി എന്നിവര്‍ സംസാരിച്ചു. എന്‍.എം.രാജീവന്, വിജയന് ചെറുവത്താരി, കെ.കെ.രാജന്, പി.പി.ഹരിദാസന്, സുധ സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.















