അരൂര്‍: റിട്ട. അധ്യാപകനും കോണ്‍ഗ്രസ് ബൂത്ത് ഭാരവാഹിയുമായിരുന്ന കല്ലുമ്പുറത്തെ കുളമുള്ളതില്‍ രാജന്റെ 9-ാം ചരമ വാര്‍ഷികം കോണ്‍ഗ്രസ് 13-ാം വാര്‍ഡ് കമ്മറ്റിയുടെ
നേതൃത്വത്തില്‍ ആചരിച്ചു. സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു. നേതാക്കളായ കെ.സജീവന്, പാറോള്ളതില്‍ അബ്ദുല്ല, എ.ടി.ദാസന്, കണ്ടോത്ത് ശശി, കെ.എം.രജീഷ്, കണ്ടോത്ത് റീത്ത, കെ.എം.രജീഷ് എന്നിവര്‍ നേതൃത്വം നല്കി.















