
നാദാപുരം: ഓര്‍ക്കാട്ടേരി ടൗണ്‍ റോട്ടറി ക്ലബിന്റെ ‘ഫ്യൂച്ചര്‍ ബില്‍ഡര്‍ അവാര്‍ഡ് ‘ പേരോട് എംഐഎം ഹൈസ്കൂളിലെ അധ്യാപകന് കെ.ടി. ജയരാജന്. സ്കൂളില്‍ നടന്ന വിദ്യാഭ്യാസ
ഉപജില്ലാ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ കെ.എം. അഭിജിത് എംഎല്‍എ അവാര്‍ഡ് സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. നവാസ് പൊന്നാട അണിയിച്ചു.
റോട്ടറി പ്രസിഡന്റ് വി. കെ. ബാബുരാജ് അവാര്‍ഡ് പ്രഖ്യാപനവും ജേതാവിനെ പരിചയപ്പെടുത്തുകയും ചെയ്തു. രവീന്ദ്രന് ചള്ളയില്‍, ശിവദാസ്കുനിയില് എന്നിവര്‍ സംബന്ധിച്ചു.
















