തൃശൂര്‍: കാപ്പ കേസിലെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയതോടെ തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ ആര്.സുഗതന് ജയില്‍ മോചിതനായി. തൃശൂര്‍
വിയ്യൂര്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയ സുഗതനെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എത്തി. അദ്ദേഹത്തെ കാത്ത് കുടുംബവും ജയിലിന് പുറത്തുണ്ടായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ ഷാള്‍ അണിയിച്ച് സുഗതനെ സ്വീകരിച്ചു. ഒപ്പം നിന്ന സംഘടനയ്ക്കും പ്രവര്‍ത്തകര്‍ക്കും സുഗതന് നന്ദി പറഞ്ഞു. നാലുമാസത്തോളം തന്റെ വാര്‍ഡും കുടുംബവും പാര്‍ട്ടിയാണ് നോക്കിയതെന്ന് സുഗതന് പറഞ്ഞു. പൊലീസ് വിചാരിച്ചാല്‍ ഇത്രകാലം ജയിലില്‍ കിടക്കാമെന്നതിന്റെ തെളിവാണ് താന്‍. ജനങ്ങള്ക്കായേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും സംഘടനയ്ക്കും ജനങ്ങള്‍ക്കും വേണ്ടിയാണ് ജയിലില്‍ കിടന്നതെന്നും സുഗതന് പറഞ്ഞു.















