വടകര: സമഗ്ര ശിക്ഷ കേരളക്ക് കീഴില്‍ വടകര ബിആര്‍സിയിലെ ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്ററായി (ബിപിസി) വി.കെ.അസീസ് ചുമതലയേറ്റു. എംയുഎം ഹൈസ്കൂള്‍
അധ്യാപകനും മുനിസിപ്പല്‍ മുന്‍ പ്രതിപക്ഷ നേതാവുമായ വി.കെ.അസീസ് പാലിയേറ്റീവ് രംഗത്തും വിദ്യാഭ്യാസ-രാഷ്ട്രീയ-സാമൂഹിക മേഖലകളിലും സജീവമാണ്. അനുമോദന ചടങ്ങില്‍ ബിപിസി ഇന്‍ ചാര്‍ജ് മുബാറക്ക് അധ്യക്ഷത വഹിച്ചു. പി.പി.മനോജ്, മുസതഫ, വള്ളില്‍ സുധിഷ്, അബ്ദുള്ള അക്കരാല്‍, യുനസ്.പി.വി, അബ്ദുല്‍ ഷഹനാസ്.എ, സുനില്‍.എ, നസീമ, കെ.ബിന്ദു, സൗമ്യ, മുഹമ്മദ് ഫാറൂഖ്, രജികല.കെ.കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഷറഫ് കോറോത്ത് സ്വാഗതം പറഞ്ഞു.















