വടകര: മുസ്ലിം യൂത്ത് ലീഗ് കൈനാട്ടി ശാഖ പ്രസിഡന്റും ചോറോട് പഞ്ചായത്ത് വൈറ്റ്ഗാര്‍ഡ് ക്യാപ്റ്റനുമായ എലിക്കോരന്റവിട ഫാഹിദ് (42) അന്തരിച്ചു. പരേതരായ ചെറിയ
പടയന്‍ അഹമ്മദിന്റെയും, ആമിനയുടേയും മകനാണ്. ഭാര്യ: ഹര്‍ഷിന (വെള്ളികുളങ്ങര).
മക്കള്‍: ഫര്‍സീല്‍, ഫസല്‍, ഫിദ ഫാത്തിമ, മുഹമ്മദ് ഫഹീം (എല്ലാവരും വിദ്യാര്‍ഥികള്‍).
സഹോദരങ്ങള്‍: ഹാരിസ്, സുഹറ, അമീര്‍, ഹസീന പരേതരായ നസീര്‍, അഷ്റഫ്.















