
വടകര: റിട്ട.സുബേദാര്‍ മേജര്‍ മേപ്പയില്‍ വി.പി.കരുണാകരന്റെ നവതി ആഘോഷം സംഘടിപ്പിച്ചു. ലോകനാര്‍കാവ് ശ്രീകൃഷ്ണാഹാളില്‍ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങള്‍
ഉള്‍പെടെ നൂറ്റമ്പതോളം പേര്‍ പങ്കെടുത്തു. ചൈന, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് യുദ്ധങ്ങളില്‍ പങ്കെടുത്ത വ്യക്തിയാണ് വി.പി.കരുണാകരന്‍. അദ്ദേഹത്തിന്റെ ആര്‍മി ജീവിതത്തിലെ തിളക്കമേറിയ അധ്യായമായിരുന്നു ഇവ. നവതി ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികള്‍ അരങ്ങേറി.
















