കക്കട്ടില്‍: ഒക്ടോബര്‍ 10, 11 തിയ്യതികളില്‍ വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്റ്‌റി സ്‌കൂളില്‍ നടക്കുന്ന ഗാന്ധി ഗ്രാമോത്സവത്തോടനുബന്ധിച്ചുള്ള മീഡിയ സെന്റര്‍ തുറന്നു. സ്‌കൂള്‍ മാനേജര്‍ അരയില്ലത്ത് രവി ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി ചെയര്‍മാന്‍ എലിയാറ
ആനന്ദന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഖിലേന്ദ്രന്‍ നരിപ്പറ്റ, കെ.ടി.രാജന്‍, എന്‍.വി.ചന്ദ്രന്‍, പി.പി.അശോകന്‍, സജീവന്‍ മൊകേരി, സി.നാരായണന്‍, സി.പി.കൃഷ്ണന്‍, ജമാല്‍ മൊകേരി, വി.രാജന്‍, കുഞ്ഞബ്ദുള്ള, ഓര്‍മ റഫീഖ്, പി.കെ.പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ രാജഗോപാലന്‍ കാരപ്പറ്റ കാര്യപരിപാടി വീശദീകരിച്ചു. വടകര ഗാന്ധി ഫെസ്റ്റ് ഫൗണ്ടേഷന്റെയും കക്കട്ടില്‍ സുഹൃദ് സംഘത്തിന്റെയും നേതൃത്വത്തിലാണ് ഗാന്ധി ഗ്രാമോത്സവം.















