വടകര: സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി കര്‍ഷക മോര്‍ച്ച കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി വിത്ത് വിതരണം ചെയ്തു. ഇതിന്റെ ജില്ലാ തല
ഉദ്ഘാടനം കര്‍ഷക മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ഒ.പി.ദിലീപന്‍ നിര്‍വഹിച്ചു. മുപ്പത്തോളം അംഗങ്ങളുള്ള പലയാട്ട് നടയിലെ സ്ത്രീ കുട്ടായ്മയ്ക്കാണ് വിത്തുകള്‍ നല്‍കിയത്. വടകര നഗരസഭ 35-ാം വാര്‍ഡ് വെളുത്തമല കൗണ്‍സിലര്‍ സിന്ധുവിന് വിത്തുകള്‍ ഏറ്റുവാങ്ങി. പ്രധാനമന്ത്രിയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ജൈവ കൃഷി പ്രോത്സാഹനത്തിന് വേണ്ടിയാണ് കര്‍ഷക മോര്‍ച്ച നടപ്പിലാക്കുന്ന ജൈവം ജീവാമൃതം പദ്ധതിയില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തത്. കര്‍ഷക മോര്‍ച്ച വടകര മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ചോളംവയല്‍ പരിപാടിയില്‍ സംബന്ധിച്ചു.















