വടകര: പുതിയാപ്പ് സംസ്‌കൃത ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസരത്ത് നിന്നു 450 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയില്‍. വടകര ഒന്തം റോഡ്
കുന്നുംപുറത്ത് മണികണ്ഠനാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ബൈക്കിലാണ് ഇയാള്‍ എത്തിയത്. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ നിരവധി തവണ ഇത്തരം ഉല്പന്നങ്ങളുമായി ഇയാള്‍ പിടിയിലായിട്ടുണ്ട്. മംഗലാപുരത്തു നിന്നു കാറില്‍ വലിയ അളവില്‍ പുകയില വസ്തുക്കളുമായി പിടികൂടിയിരുന്നെങ്കിലും ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. സ്‌കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ചു നടക്കുന്ന ഇത്തരം പ്രവൃത്തികളെ പോലീസ് ശ്രദ്ധയോടെ നിരീക്ഷിച്ചു വരികയാണ്.















