വടകര: കൊടിയ വേനലിൽ പൊതുജനങ്ങൾക്ക് ആശ്വാസമായി ദാഹജലം ലഭ്യമാക്കുക എന്ന സംസ്ഥാന സർക്കാരിന്റെയും, സഹകരണ വകുപ്പിൻ്റെയും ആഹ്വാനമനുസരിച്ച് വടകര കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് നടത്തുന്ന രണ്ടാമത് തണ്ണീർ പന്തൽ, ശുദ്ധജല വിതരണ കേന്ദ്രം വടകര പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ചു. കഴിഞ്ഞ ഒന്നര മാസമായി പുതിയ ബസ്റ്റാൻഡ് പരിസരത്ത് നടത്തിവരുന്ന ദാഹജല വിതരണ കേന്ദ്രത്തിൽ ദിവസേന
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-f.jpeg?resize=600%2C600&ssl=1)
നൂറ് കണക്കിന് പൊതുജനങ്ങൾ എത്തിച്ചേരുന്നുണ്ട് . പഴയ സ്റ്റാൻഡ് പരിസരത്ത് വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി.ബിന്ദു തണ്ണീർ പന്തലിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു .ബാങ്ക് പ്രസിഡണ്ട് സി ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ പ്രൊഫസർ അബ്ദുൽ അസീസ് സ്വാഗതവും ബാങ്ക് സെക്രട്ടറി പി വി ജിതേഷ് നന്ദിയും രേഖപ്പെടുത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട് സഹകരണ സംഘം വടകര യൂണിറ്റ് ഇൻസ്പെക്ടർ ഒ.എം.ബിന്ദു, ബാങ്ക് ഡയറക്ടർമാരായ പി.കെ സതീശൻ എ കെ ശ്രീധരൻ എ പി സതി, ടി ശ്രീനിവാസൻ, എവി അനിൽകുമാർ എന്നിവർ സംസാരിച്ചു.