കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 28ന് ജില്ലയിലെ 1692 വാര്‍ഡുകളില്‍ പ്രത്യേക ഗ്രാമസഭ ചേരും. ഇത് വിജയിപ്പിക്കുന്നതിന് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍,
സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം കലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. പ്രത്യേക ഗ്രാമസഭയുടെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തൂഫാന്‍ ഫഌഗ് ഉയര്‍ത്തും. തൂഫാന്‍ പ്രതിജ്ഞ, തൂഫാന്‍ വാരിയര്‍ പ്രഖ്യാപനം. തൂഫാന്‍ വാരിയര്‍ ബാഡ്ജ് വിതരണം, ബോധവല്‍ക്കരണ ക്ലാസ്സ്, വീഡിയോ പ്രദര്‍ശനം എന്നിവ നടക്കും. ഗ്രാമസഭയില്‍ നിന്ന് 10 ല്‍ കുറയാത്ത തൂഫാന്‍ വാരിയേഴ്‌സിനെ കണ്ടെത്തി തൂഫാന്‍ വളണ്ടിയേഴ്‌സ് ഫോഴ്‌സ് രൂപീകരിക്കുന്നതാണ്. തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, യുവജനങ്ങള്‍, അധ്യാപകര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, മറ്റ് സന്നദ്ധ സംഘടനാ അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹായത്തോടെയാണ് പരിപാടി സഘടിപ്പിക്കുന്നത്. വാര്‍ഡ്തല ജാഗ്രത സംവിധാനം ശക്തിപ്പെടുത്താനും ലഹരിക്ക് അടിമപ്പെട്ടവരുടെ സമഗ്ര പുനരധിവാസം, രഹസ്യ
വിവരശേഖരണം യുവജനവിദ്യാര്‍ഥി പങ്കാളിത്തം എന്നിവയും തുടര്‍ പരിപടിയായി സംഘടിപ്പിക്കും. ജില്ലാതല ആലോചനായോഗം കളക്ടര്‍ എം.എസ്.മാധവിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് ഡയറക്ടര്‍ എന്‍.കെ.ഹരീഷ് അധ്യക്ഷത വഹിച്ചു. ഓപ്പറേഷന്‍ തൂഫാന്‍ സംബന്ധിച്ച് അസി. പോലീസ് കമ്മീഷ്ണര്‍ പ്രമോദ്, തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് അസി. ഡയറക്ടര്‍ ഒ.മനോജ് എന്നവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഹമ്മദ് പുന്നക്കല്‍, ജില്ലാ പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി, മുനിസിപ്പല്‍ ചേംബര്‍ ഭാരവാഹി മുഹമ്മദലി കല്ലട, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഒ.കെ.കുഞ്ഞബ്ദുളള, ഡെപ്യുട്ടി ഡയറക്ടര്‍ കെ.വി.രവികുമാര്‍ എന്നിവര്‍ സംസാരിച്ചു. അസി. ഡയറക്ടര്‍ ഒ.മനോജ് സ്വാഗതവും ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി.ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു.















