
അരൂര്‍: കോണ്‍ഗ്രസ്, കര്‍ഷക കോണ്‍ഗ്രസ് ഭാരവാഹിയായിരുന്ന പെരുണ്ടച്ചേരിയിലെ കോടി കണ്ടി ഗോപാലകുറുപ്പിന്റെ ഒമ്പതാം ചരമ വാര്‍ഷികം കോണ്‍ഗ്രസ് കമ്മറ്റിയുടെ
നേതൃത്വത്തില്‍ ആചരിച്ചു. കോണ്‍ട്രസ് പ്രവര്‍ത്തകരും കൂടുംബാംഗങ്ങളും സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ സമ്മേളനം പുറമേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി. അജിത് ഉദ്ഘാടനം ചെയ്തു. കണ്ടോത്ത് ശശി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, മെമ്പര്‍ പി എം നാണു, എം വിജയന്‍, എന്‍.കെ. വേണുഗോപാല്‍, എം കെ ശശി, പി കെ രാധാകൃഷ്ണന്‍, കെ.ടി സുനി, കണ്ടോത്ത് റീത്ത, സി കെ ചന്ദ്രന്‍, പി രവി എന്നിവര്‍ പ്രസംഗിച്ചു
















