
കോഴിക്കോട്: കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിക്കാന്‍ കാരന്തൂര്‍ മര്‍കസില്‍ എത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീമിന് ഉജ്വല സ്വീകരണം.
അഞ്ചുദിവസത്തെ ഇന്ത്യ പര്യടനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷമാണ് അദ്ദേഹം കോഴിക്കോടെത്തിയത്.
വൈകുന്നേരം 5.40 ഓടെ മര്‍കസില്‍ എത്തിയ മലേഷ്യന്‍ പ്രധാനമന്ത്രിയെ മര്‍കസ് വര്‍ക്കിങ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സെക്രട്ടറി സി മുഹമ്മദ് ഫൈസി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ശേഷം കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ മര്‍കസും മലേഷ്യന്‍
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ വിനിമയ ബന്ധങ്ങള്‍, വിദ്യാഭ്യാസ-സാംസ്‌കാരിക-വൈജ്ഞാനിക സഹകരണം, മലേഷ്യയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമകാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കൂടിക്കാഴ്ചയില്‍ ഇരുവരും പങ്കുവെച്ചു.
മാനുഷിക സേവനത്തിനും സാമൂഹിക പരിഷ്‌കരണത്തിനും വിദ്യാഭ്യാസ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ക്കായി ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ്
മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്വീകരണ സംഗമത്തില്‍ കൈമാറി. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി മലേഷ്യന്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച
അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങള്‍ക്കുള്ള ആദരസൂചകമായി ലോകപ്രശസ്ത ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയുടെ കയ്യെഴുത്ത് പ്രതി ഗ്രാന്‍ഡ് മുഫ്തി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
സ്വീകരണ സംഗമത്തിന് ശേഷം മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-വ്യവസായ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ച ഗ്രാന്‍ഡ് മുഫ്തിയുടെ അത്താഴ വിരുന്നിലും അന്‍വര്‍ ഇബ്റാഹീം പങ്കെടുത്തു. 9:30 ഓടെ കാന്തപുരത്തിനൊപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മടവൂര്‍ സിഎം വലിയുല്ലാഹി മഖാമും അദ്ദേഹം സന്ദര്‍ശിച്ചു.

അവിചാരിതമായി
രോഗമോ അപകടമോ വന്നാൽ ഉണ്ടാവുന്ന
വലിയ ചികിത്സാ ചിലവുകളിൽ നിന്ന് രക്ഷനേടാൻ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൻ്റെ സുരക്ഷ നല്ലതാണ്. രണ്ടും വന്നാൽ
ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാൻ പ്രയാസമാണ്
പോളിസി ആരംഭിച്ച അന്ന് രാത്രി 12.01 മുതൽ എല്ലാവിധ ആക്‌സിഡൻ്റ് കവറുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന
ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor,
എലൈറ്റ് & മില്ലേനിയർ &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















