
വടകര: ലിങ്ക് റോഡ് കേന്ദ്രമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ പഴയ സ്റ്റാന്റിലേക്ക് മാറ്റിയതില്‍ പ്രതിഷേധം. കൊയിലാണ്ടി, പയ്യോളി-പേരാമ്പ്ര, കോട്ടക്കല്‍-
കൊളാവിപാലം റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാര്‍ പണിമുടക്കി. സമരം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ കഷ്ടത്തിലാക്കി.
ലിങ്ക് റോഡില്‍ നിന്ന് പഴയ സ്റ്റാന്റിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ ബസ് തൊഴിലാളി യൂനിയനുകളുടെ സംയുക്ത യോഗമാണ് സമരം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതല്‍ ബസ് സര്‍വീസ് പഴയ സ്റ്റാന്റിലേക്ക് മാറ്റുകയാണെങ്കില്‍ ഈ റൂട്ടുകളിലേക്കുള്ള സര്‍വീസ്
നിര്‍ത്തിവെക്കുമെന്നും പ്രശ്‌നത്തിന് പരിഹാരമാകുന്നില്ലെങ്കില്‍ 17 മുതല്‍ താലൂക്കിലാകെ സമരം വ്യാപിപ്പിക്കുമെന്നും തൊഴിലാളി യൂനിയനുകളുടെ സംയുക്ത യോഗം മുന്നറിയിപ്പു നല്‍കി.
2018 മുതല്‍ ലിങ്ക് റോഡ് കേന്ദ്രമായി ഓടുന്ന ബസുകള്‍ എന്‍എച്ച് സര്‍വീസ് റോഡിലെ ഗതാഗത കുരുക്കിന്റെ പേരില്‍ പഴയ സ്റ്റാന്റിലേക്ക് മാറ്റുന്നത് ആര്‍ക്ക് വേണ്ടിയാണെന്നും എന്തിന് വേണ്ടിയാണെന്നും അറിയാന്‍ തൊഴിലാളികള്‍ക്ക് താത്പര്യമുണ്ട്. പണിമുടക്കു കാരണം പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിന് അധികാരികള്‍ മാത്രമാണ് ഉത്തരവാദികളെന്നും യൂനിയനുകളുടെ സംയുക്ത യോഗം വ്യക്തമാക്കി.

അവിചാരിതമായി
രോഗമോ അപകടമോ വന്നാൽ ഉണ്ടാവുന്ന
വലിയ ചികിത്സാ ചിലവുകളിൽ നിന്ന് രക്ഷനേടാൻ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൻ്റെ സുരക്ഷ നല്ലതാണ്. രണ്ടും വന്നാൽ
ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാൻ പ്രയാസമാണ്
പോളിസി ആരംഭിച്ച അന്ന് രാത്രി 12.01 മുതൽ എല്ലാവിധ ആക്‌സിഡൻ്റ് കവറുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന
ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor,
എലൈറ്റ് & മില്ലേനിയർ &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















