
വടകര: ആര്‍.റോഷിപാല്‍ എഴുതിയ ‘അവള്‍ക്കൊപ്പം, ഒരു മാധ്യമപ്രവര്‍ത്തകന്റെ അന്വേഷണ യാത്ര’ എന്ന പുസ്തകത്തെ കുറിച്ചു കുട്ടോത്ത് ചെറുകാട് ഗ്രന്ഥാലയം ചര്‍ച്ച
സംഘടിപ്പിച്ചു.
സ്ത്രീകള്‍ ഉള്‍പ്പെടെ നിറഞ്ഞ സദസ്സില്‍ ദീപ ചിത്രാലയം പുസ്തകം അവതരിപ്പിച്ചു. ബൈജുനാഥന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ആര്‍.റോഷിപാല്‍, പി.പി. പ്രഭാകരന്‍, വിനേഷ്, അക്ഷയ് രാജ് കുട്ടോത്ത് എന്നിവര്‍ സംസാരിച്ചു.
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട
നടിയോടുള്ള ഐക്യദാര്‍ഢ്യമായി പരിപാടി മാറി. അതിജീവിതയുടെ പോരാട്ടത്തെ ഒരു മാധ്യമപ്രവര്‍ത്തകന്‍ എങ്ങനെ കാണുന്നു, ആ പോരാട്ടത്തിനൊപ്പം ഒരു മാധ്യമപ്രവര്‍ത്തകന്റെ യാത്ര എങ്ങനെയായിരുന്നു എന്നതിന്റെ രേഖ കൂടിയാണ് ഈ പുസ്തകം.
















